ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരായ പരാമർശങ്ങളിലൂടെ കോൺഗ്രസിനുള്ളിൽ വിവാദം സൃഷ്ടിച്ച ശശി തരൂരിന്റെ പുതിയ ലേഖനം സംബന്ധിച്ചും ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ പാർട്ടിക്കു തിരിച്ചടിയാകും എന്ന ആശങ്കയാണ് ഹൈക്കമാൻഡ് പ്രകടിപ്പിച്ചത്. ......
കൊച്ചി: കേരള പിറവി ദിനത്തോടനുബന്ധിച്ചു എറണാകുളം YMCA യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവം വലിയൊരു സാംസ്കാരിക സംഗമമായി. എറണാകുളം YMCA പ്രസിഡന്റ് മാത്യു മുണ്ടാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ......
തലക്കും നട്ടെല്ലിനും ഗുരുതരമായി പരി ക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ......
ബെംഗളൂരു ∙ സീരിയൽ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളുരുവിലെ വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. ......
കർണാടകത്തെ നടുക്കം കൊള്ളിച്ച ദാരുണസംഭവമാണ് രേണുകസ്വാമി കൊലക്കേസ്. സൂപ്പർസ്റ്റാർ ദർശൻ, പെൺ സുഹൃത്ത് പവിത്ര ഗൗഡ, പതിനഞ്ചു സഹായികൾ എന്നിങ്ങനെ പതിനേഴ് പ്രതികളാണ് ഈ കേസ്സിൽ. ......

ദോഹ :ഖത്തർ "കലാഞ്ജലി’ കലോത്സവത്തിൽ മൂന്നാം തവണയും വിജയ കിരീടത്തിൽ മുത്താമിട്ടു എംഇഎസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ.ആവേശകരമായ മത്സരത്തിൽ1610 പോയിന്റ് നേടിയാണ് എംഇഎസ് കിരീടം നിലനിർത്തിയത്. 912 പോയിന്റുകൾ നേടി രജാഗിരിപബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും,520 പോയിന്റുകൾ നേടി ഐഡിയൽ ഇന്ത്യൻ സ്കൂൾ മുന്നാം സ്ഥാനവും കരസ്ഥമാക്കി .
നാലയിരത്തിലേറെ മത്സരാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.പ്രവാസലോകത്തെ മത്സരാർത്ഥികളുടെ മികവാർന്ന പ്രകടനങ്ങളും കലോത്സവ സംഘാടനവും അഭിന്ദനർഹമാണെന്ന് നാട്ടിൽ നിന്നെത്തിയ വിധികർത്താക്കൾ അഭിപ്രയപ്പെട്ടു .
ഖത്തറിലെ വിവിധ പ്രവിശ്യയിൽനിന്നുള്ള 21 ഇന്ത്യൻ സ്കൂളിലെ നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ വൈഷ്ണവിസുരേഷ് പിള്ള (സീനിയർ വിഭാഗം ബേറിളസ്കൂൾ)
ആർദ്ര സുധീർ (ഇന്റർ മീഡിയേറ്റ് ഗേൾസ് ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂൾ) ദേവനന്ദ ദിനേശ് (ഇന്റർ മീഡിയേറ്റ് ഗേൾസ്ഭവൻസ് പബ്ലിക് സ്കൂൾ ) ദേവപ്രിയ (ജൂനിയർ ഗേൾസ് വിഭാഗം രാജഗിരി പബ്ലിക് സ്കൂൾ) ആദ്യ അമിത് (സബ്ജൂനിയർ ഗേൾസ് വിഭാഗം ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂൾ) എന്നിവർ കലാഞ്ജലിയുടെ ഈ വർഷത്തെ കലാതിലകങ്ങളായത് .
കലാപ്രതിഭകളായി ഗുർഷൻ സിങ് (സീനിയർ വിഭാഗം രാജഗിരി പബ്ലിക് സ്കൂൾ ) കെൻകന്നത് ( ഇന്റർ മീഡിയേറ്റ് രാജഗിരി പബ്ലിക് സ്കൂൾ ) സ്റ്റെഫാനോ ആന്ടണി ഷിബു (ജൂനിയർ ബോയ്സ് വിഭാഗം ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ) ദർശന്ത് കൃഷ്ണ (സബ്ജൂനിയർ വിഭാഗംഎം ഇ എസ് ഇന്ത്യൻ സ്കൂൾ )എന്നിവരും അർഹരായി .
വിദ്യാർഥികളെയും രക്ഷിതാക്കളെയും ആഘോഷതിമിർപ്പിലായ്ത്തിയ "കലാഞ്ജലി’ കലോത്സവം മീഡിയ പെന്നിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത് .
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാഥിതിയായി. ......
ദീർഘകാലമായി പൊട്ടിപൊളിഞ്ഞ് താറുമാറായി കിടന്നിരുന്ന കോട്ടയം മൂലേടം റെയിൽവേ മേൽപാലത്തിലെ ടാറിംഗ് ജോലികൾ ആരംഭിച്ചു
മൂലേടം, കടുവാക്കുളം, കൊല്ലാട് മേഖലയിലേക്കും നാട്ടകം ഗവ.ഗസ്റ്റ് ഹൗസിലേക്കുമുള്ള നഗരത്തിൽ നിന്നുള്ള പ്രധാന റോഡിലാണ് മൂലേടം പാലം.
2014ല്‍ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച മേല്‍പ്പാലത്തില്‍ ഇതുവരെ കാര്യമായ അറ്റുകുറ്റപ്പണിയൊന്നും നടത്തിയിരുന്നില്ല. ടാറിംഗ് ഇളകി പാലം മുഴുവൻ കുഴി നിറഞ്ഞസ്ഥിതിയാണ്.
ഗസ്റ്റ് ഹൗസിലേക്കുള്ള വിഐപികള്‍ അടക്കമുള്ളവരെ റോഡ് തകർച്ചമൂലം വളഞ്ഞു ചുറ്റിയുള്ള മറ്റു വഴികളിലൂടെയാണ് ഗസ്റ്റ് ഹൗസിലേക്ക് എത്തിക്കുന്നത്.
വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം നന്നാക്കുന്നതില്‍ കനത്ത അലംഭാവമാണ് അധികൃതർ പുലർത്തുന്നതെന്നു ആരോപിച്ച് കോണ്‍ഗ്രസ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ച് സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ......
നടൻ മമ്മൂട്ടി സിനിമകളെപ്പോലെ ഗാഡ്ജറ്റുകളെയും സ്നേഹിക്കുമെന്ന കാര്യം പ്രസിദ്ധമാണ്. ഐഫോണുകൾ ഇറങ്ങുമ്പോൾത്തന്നെ താരം സ്വന്തമാക്കാറുണ്ട്.......
ചെല്ലാനം മറുവ്വക്കാട് വെച്ച് 02 നവംബർ 2025-ന് കൂടിയ V4 കൊച്ചി യോഗത്തിൽ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ V4 കൊച്ചി മത്സരിക്കണം എന്ന് പൊതു അഭിപ്രായം ഉയരുകയും, അപ്രകാരം തിരെഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെടാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു. മത്സരിക്കുന്ന വാർഡുകളും, സ്ഥാനാർത്ഥികളെയും വരും ദിവസങ്ങളിൽ തീരുമാനിക്കും.
പഞ്ചായത്ത് രാജ് നിയമത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് പ്രാദേശിക സർക്കാരിലൂടെ ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കുകയും, ജീവിത നിലവാരം ഉയർത്തുകയും, വരുമാനം വർധിപ്പിക്കുകയും, നാടിന്റെ സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യാൻ V4 കൊച്ചി പ്രതിജ്ഞാബദ്ധമാണ്. ......
കൊച്ചി: വിയറ്റ്നാമില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ആറരക്കടി രൂപയോളം മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്‍ സമദാണ് കസ്റ്റംസിന്റെ പിടിയിലായത്.
ബാങ്കോക്കില്‍ നിന്നും വിയറ്റ്നാം വഴി കൊച്ചിയിലെത്തിയ വിയറ്റ് ജെറ്റ് എയര്വേയ്സില് 6446 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് സമദ് എത്തിയത്. ......